കോട്ടയം: അതിശക്തമായ മഴയിൽ കോട്ടയം ജില്ലയിലുണ്ടായ കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം ലഘു മേഘവിസ്ഫോടനമെന്ന് വിദഗ്ധർ. ചെറിയ പ്രദേശത്ത് വളരെ കുറച്ച് സമയത്തിനുള്ളിൽ പെയ്യുന്ന അതിതീവ്ര മഴയെയാണ് ലഘു മേഘവിസ്ഫോടനം എന്ന് പറയുന്നത്. ആ സമയം മണിക്കൂറിൽ പത്ത് സെന്റീമീറ്റർ അളവിൽ മഴ ലഭിക്കും. ഇതിനെ തുടർന്നാണ് കോട്ടയത്തെ കൂട്ടിക്കലിൽ ഉരുൾപൊട്ടലുണ്ടായതെന്നാണ് നിനിഗമനം.
എന്നാൽ കേരളത്തിൽ പൊതുവെ ലഘുമേഘവിസ്ഫോടനം ലഭിക്കാറില്ല. രണ്ട് മണിക്കൂർ കൊണ്ട് അഞ്ച് സെന്റിമീറ്ററിന് മുകളിൽ മഴ ലഭിച്ചാൽ കേരളം പോലെയൊരു പരിസ്ഥിതി ലോലപ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടാക്കും. കഴിഞ്ഞ ദിവസം ഇതാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് സംസ്ഥാനം മുഴുവൻ ദുരിതത്തിലാകുന്ന സംഭവമുണ്ടായത്. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ പെയ്യുകയും ചെയ്തു. കൂടുതൽ തീവ്രമായ ചെറുമേഘക്കൂട്ടങ്ങൾ നിന്നിരുന്ന പ്രദേശത്താണ് അതിശക്തമായ മഴ ലഭിച്ചതെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ച് വിഭാഗം അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London