കെപിഎസി ലളിത തനിക്ക് അമ്മയ്ക്ക് തുല്യമാണ്. സിനിമയ്ക്കപ്പുറവും എന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അമ്മ മക്കളെ വഴക്ക് പറയും പോലെ വഴക്ക് പറയുമായിരുന്നെന്നും മഞ്ജു പറഞ്ഞു. അവസാനമായി കാണുമ്പോഴും തന്നെ വഴക്ക് പറയാനായെങ്കിലും എഴുന്നേറ്റ് വാ അമ്മ എന്നാണ് പറഞ്ഞത്. തന്റെ ഭാഗ്യം കൊണ്ട് അവസാന നിമിഷത്തിലും തനിക്ക് അമ്മയ്ക്കൊപ്പം ഇരിക്കാൻ കഴിഞ്ഞെന്നും അമ്മയുടെ വിയോഗം അത്രയേറെ വേദനിപ്പിക്കുന്നുവെന്നും മഞ്ജു പിള്ള പറഞ്ഞു.
തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.
അന്തരിച്ച നടി കെപിഎസി ലളിതയുടെസംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London