കൊച്ചി: കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകളിൽ ബിവറേജസ് കോർപ്പറേഷൻ്റെ മദ്യശാലകൾ ആരംഭിക്കാനുള്ള നീക്കം ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുവാൻ മറ്റ് സർക്കാർ സ്ഥാപനങ്ങൾ കെ എസ് ആർ ടി സി കെട്ടിടങ്ങളിൽ ആരംഭിക്കാമെന്നിരിക്കെ മദ്യശാലകൾ തുടങ്ങാനുള്ള നീക്കം ആശങ്കാജനകമാണ്. കുപ്പി വാങ്ങുവാൻ എത്തുന്ന മദ്യപരുടെ സാന്നിദ്ധ്യം സ്ത്രീകളും, കുട്ടികളുമുൾപ്പെടെയുളള യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകും.
സ്റ്റാൻഡിൽ തന്നെ മദ്യശാലകൾ ആരംഭിക്കുന്നത് കെ എസ് ആർ ടി സി ജീവനക്കാരെയും, യാത്രക്കാരെയും മദ്യ ഉപയോഗത്തിലേയ്ക്ക് തള്ളിവിടാൻ ഇടയാക്കുമെന്നതിനാൽ ഈ നീക്കത്തിൽ നിന്ന് സർക്കാർ ഉടൻ പിന്തിരിഞ്ഞില്ലെങ്കിൽ ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം സി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു, ഡോ. അജിതൻ മേനോത്ത് ,എം എസ് ഗണേശൻ, സുരേഷ് ബാബു ഇളയാവൂർ, ബേപ്പൂർ രാധാകൃഷ്ണൻ ,ടി.ജെ പീറ്റർ ,ഡോ :പി .വി.പുഷ്പജ ,പി.മോഹനകുമാരൻ ,റ്റി.ജെ മാർട്ടിൻ ,ബിനു.എസ്. ചെക്കാലയിൽ,അഡ്വ: ജി. മനോജ് കുമാർ ,രജനി പ്രദീപ് ,മാമ്പുഴക്കരി വി.എസ്.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London