കുറിപ്പടി നൽകിയാൽ മദ്യം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഒരു വലിയ ദുരന്തത്തിന് ഹൈക്കോടതി തടയിട്ടിരിക്കുന്നു. സർക്കാരിൻ്റെ വാദമുഖങ്ങളൊന്നും നിലനിൽക്കുന്നതെല്ലെന്നും സുധീരൻ പറഞ്ഞു. മദ്യം ലഭിക്കാതായാൽ ആദ്യത്തെ 22 മണിക്കൂറാണ് നിർണായകം. ഇവിടെ ചിലർ ആത്മഹത്യ ചെയ്തു എന്ന് പറയുന്നത്, യഥാസമയം അവർക്ക് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പ്രൈമറി മെഡിക്കൽ സെൻ്റർ മുതൽ മെഡിക്കൽ കോളജ് വരെയും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമൊക്കെ എല്ലാ വിധത്തിലും സുസജ്ജമാണ്. ഈ ആരോഗ്യ വകുപ്പിനെ തന്നെ തള്ളിപ്പറയുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും സുധീരൻ പറഞ്ഞു. സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സർക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതിയുടെ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ ഉത്തരവിനെതിരെ കോടതിയിൽ ഹർജി നൽകിയ ടി.എൻ പ്രതാപൻ എം.പിയും കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London