കെപിസിസി സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം ലോക പരിസ്ഥിതി ദിനത്തിൽ പൊന്നാനി എ വി ഹൈസ്കൂളിലെ ഇടശ്ശേരി മാവിനേ ആദരിച്ചു. നിയോജകമണ്ഡലം ചെയർമാൻ ടി. പി. ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പി സുരേന്ദ്രൻ പരുപാടി ഉത്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ. സി. പി. മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായിരുന്നു. ശ്രീ സി. ഹരിദാസ്മുഖ്യപ്രഭാഷണം നടത്തി, ശ്രീ എം. വി. ശ്രീധരൻ മാസ്റ്റർ, ഡോ ബാബു ഇബ്രാഹിം, പ്രണവം പ്രസാദ്, അഡ്വ ജോസഫ്, എം അബ്ദുൽ ലത്തീഫ്, പ്രവിത സതീശൻ, രഞ്ജിത് പൊന്നാനി, ജയപ്രസാദ് ഹരിഹരൻ, സേതുമാധവൻ പൊന്നാനി, പ്രദീപ് കാട്ടിലയിൽ തുടങ്ങിയവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London