മലപ്പുറം ജില്ലയിലെ എ ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ വെച്ചു പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്ന വായ്പാ പദ്ധതി “മുറ്റത്തെ മുല്ല “യുടെ വിതരണോത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബെൻസീറ ടീച്ചർ നിർവഹിച്ചു. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നല്കുന്ന ലഘു ഗ്രാമീണ വായ്പാ പദ്ധതി ആണ് “മുറ്റത്തെ മുല്ല”. ഓരോ കുടുംബശ്രീ യൂണിറ്റിന്റെ കീഴിലുള്ള അംഗങ്ങൾക്ക് 50000 രൂപ വെച്ച് മുഴുവൻ യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും ബാങ്ക് വായ്പ നൽകും. ബാങ്ക് പ്രസിഡന്റ് ഏ പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി വിജയ് പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏ ആർ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, ബാങ്ക് വൈസ് പ്രസിഡന്റ് സി കെ ആലസ്സൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ റഷീദ് പി കെ, ബാങ്ക് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ് കെ ടി, സിദ്ധീഖ്, ശിഹാബുദ്ധീൻ, കുഞ്ഞുമുഹമ്മദ് ഷാരത്, അനിൽ പി, ഇന്ദിര, റുഫൈദ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് ജീവനക്കാർ ചടങ്ങിന് നേതൃത്വം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London