തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ എട്ടേ കാലോടെ പുറത്തുവരും. സമ്പൂർണ ഫലം ഉച്ചയോടെ അറിയാനാകും. കോഴിക്കോട് അഞ്ചിടത്തും കാസർകോട് പത്തിടത്തും മലപ്പുറത്തും നിരോധനാജ്ഞ ഏർപ്പെടുത്തി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 244 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക.
11 മണിയോടെ പഞ്ചായത്തിലെ ഫലം വരും. ആദ്യം പോസ്റ്റൽ ബാലറ്റ് എണ്ണും. ഉച്ചയോടെ പൂർണ്ണമായ ഫലം അറിയാനാകും എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണും. സർവീസ് വോട്ടുകൾക്കു പുറമേ കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ തപാൽവോട്ടുകളും ഇത്തവണയുണ്ട്. ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലുമാകും വോട്ടെണ്ണൽ. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ വരണാധികാരികൾ എണ്ണും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും.
© 2019 IBC Live. Developed By Web Designer London