തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടൊടുപ്പ് നാലു ജില്ലകളിൽ ആരംഭിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 10,842 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 1105 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറു വരെയാണ് പോളിംഗ്.
പോളിംഗ് ബൂത്തുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ നിർദ്ദേശം നൽകി. 1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് മൂന്ന് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് പോസിറ്റീവ് ആകുന്നവർക്കും, ക്വാറന്റൈനിൽ പ്രവേശിക്കുന്നവർക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ്സ്റ്റേഷനിൽ നേരിട്ടെത്തി വോട്ടു ചെയ്യാം. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർ പൊയ്യിൽ (11), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.
സംസ്ഥാനത്ത് എട്ടിന് നടന്ന ഒന്നാംഘട്ടത്തിൽ അഞ്ച് ജില്ലകളിൽ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിന് അഞ്ച് ജില്ലകളിൽ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.78 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെണ്ണൽ ബുധനാഴ്ച നടക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London