സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൻറെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.
മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടർമാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളിൽ. ആദ്യ മണിക്കൂറിൽ മികച്ച പോളിങാണ് ജില്ലകളിലെ പല പോളിംങ് ബൂത്തിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ പ്രതിപക്ഷത്തെ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും വൻ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ഇന്നലെ മുതൽ കോവിഡ് സ്ഥിരീകരിച്ചവർ ഇന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിങ് നടക്കുന്ന 11225 ബൂത്തുകളും അണുവിമുക്തമാക്കി. പോളിങിൻറെ ചുമതലയുള്ള 56122 ഉദ്യോഗസ്ഥരും ബൂത്തുകളുടെ ചുമതല ഏറ്റെടുത്തു. 16968 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിലെ 1722 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേകം പെട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London