സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പിറവം നഗരസഭാ ഭരണം എൽ.ഡി.എഫ് നിലനിർത്തി. ഇടപ്പളളിച്ചിറ ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ ഡോ. അജേഷ് മനോഹർ 20 വോട്ടിന് ജയിച്ചു. എൽ.ഡി.എഫ് സ്വതന്ത്ര കൗൺസിലർ ജോർജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് വോട്ടെടുപ്പ് നടന്നത്. അരുൺ കല്ലറക്കലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സ്ഥാനാർഥി പി.സി വിനോദായിരുന്നു. 27 ഡിവിഷനുളള നഗരസഭയിൽ എൽ.ഡി.എഫിന് 14, യു.ഡി.എഫിന് 13 എന്നിങ്ങനെയാണ് കക്ഷി നില. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലും 20 പഞ്ചായത്ത് വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. 115 സ്ഥാനാർഥികളാണ് ആകെ ജനവിധി തേടിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London