തദ്ദേശ തെരഞ്ഞടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് നാളെ പോളിങ് ബൂത്തിലേക്ക് പോകുന്നത്. പോളിങ് സാമഗ്രി വിതരണം ഇന്ന് രാവിലെ 8 മുതൽ തുടങ്ങും.
തെരഞ്ഞെടുപ്പിൻ്റെ മൂന്നാഘട്ടത്തിൽ നാല് ജില്ലകളിലെ 89,37,158 വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുൻസിപാലിറ്റി, കോർപറേഷൻ എന്നിവയിലായി 22969 സ്ഥാനാർഥികൾ ജനവിധി തേടും. കൊവിഡ് സാഹചര്യം പരിഗണിച്ച് വിവിധ ഡിവിഷനുകൾക്ക് പ്രത്യേക സമയക്രമം പാലിച്ചാണ് വിതരണം നടത്തുക. പോളിങ് സാമഗ്രികൾക്കൊപ്പം പിപിഇ കിറ്റ്, സാനിറ്റൈസർ, മാസ്ക് തുടങ്ങി കൊവിഡ് തടയാനുള്ള സാമഗ്രികളും വിതരണം ചെയ്യുന്നുണ്ട്.
മലപ്പുറത്ത് 100ഉം കോഴിക്കോട് 120ഉം കണ്ണൂരിൽ 940ഉം കാസർകോട് 127ഉം പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇവയിൽ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യപ്പെടുന്നിടത്ത് സ്ഥാനാർഥികളുടെ ചെലവിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷക്കായി കമാൻഡോ ഉൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
നാല് ജില്ലകളിലായി 10,934 പോളിങ് കേന്ദ്രങ്ങളാണുള്ളത്. പോളിങ് ബൂത്തിലെത്തുന്നവർ സ്വന്തമായി പേന കൊണ്ടുവരുന്നത് ഉൾപ്പെടെ കൊവിഡ് ജാഗ്രതാ നിർദേശം പാലിക്കാൻ ജില്ലാ വരണാധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London