സംസ്ഥാനത്ത് ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ആളുകളെക്കൊണ്ട് ഏത്തമിടീപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. അത്തരം സംഭവങ്ങൾ ആവർത്തികരുത്. പൊതുവെ മികച്ച പ്രവർത്തനം നടത്തുന്ന പൊലീസിന്റെ യശസിനെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുന്നവരാണ് പൊലീസുകാർ. അതിന് സ്വീകാര്യതയും ലഭിക്കുന്നുണ്ട്. എന്നാൽ ഏത്തമിടീക്കൽ പോലുള്ള സംഭവങ്ങൾ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂർ അഴീക്കലിലായിരുന്നു വിവാദ സംഭവം നടന്നത്. ലോക്ക് ഡൗണിനിടെ കൂട്ടം കൂടി നിന്ന ആളുകളെക്കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാത്തതിനാണ് ഏത്തമിടീപ്പിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം. ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും ഇതിനെ ശിക്ഷയായി കണക്കാക്കാൻ പാടില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London