രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വെെകും. കഴിഞ്ഞ വർഷത്തെ ജൂറി ചെയര്‍മാനായിരുന്ന സംവിധായകനും നിർമാതവുമായ രാഹുല്‍ റവൈലാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. നിലവിലെ സാഹചര്യത്തിൽ ജൂറി അംഗങ്ങൾ ഒന്നിച്ചു കൂടുന്നതും സിനിമ പുരസ്കാരം നിർണയിക്കുന്നതുമെല്ലാം പ്രായോഗികമല്ലെന്ന് രാഹുൽ റവെെൽ പറയുന്നത്.
മെയ് മൂന്നിനാണ് പുരസ്കാരം പ്രഖ്യാപിക്കേണ്ടിയിരുന്നത്. കൊറോണബാധയും ലോക്ക്ഡൗണും തുടരുന്ന സാഹചര്യത്തിൽ പുരസ്കാര പ്രഖ്യാപനം അനിശ്ചിതമായി നീളും. ഈ വർഷം ഗോവ രാജ്യാന്തര ചലച്ചിത്രമേളയും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയും നടക്കാനും സാധ്യതയില്ലെന്നാണ് സൂചനകൾ. ചലച്ചിത്രമേളയുടെ ജോലികൾ മാസങ്ങൾക്ക് മുൻപ് ആരംഭിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ല. സാമ്പത്തിക ഞെരുക്കവും മേളകൾ ഉപേക്ഷിക്കുന്നതിനുള്ള കാരണമായേക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London