ടൂറിസം രംഗത്ത് പ്രത്യേകിച്ച് വിവിധ വാഹനങ്ങളിൽ യാത്രക്കാരെ തീർത്ഥാടനത്തിനും വിനോദത്തിനും യാത്രക്കാരെ സംഘടിപ്പിച്ചു യാത്രകൾ നടത്തി ഉപജീവനം നടത്തുന്നവരും അനുബന്ധ തൊഴിലുകൾ ചെയ്യുന്നവരുമായ കേരളത്തിലെ ടൂറിസം പ്രമോട്ടർമാർക്ക് ഇപ്പോൾ കൊവിഡ് ബാധയെ തുടർന്ന് തൊഴിൽ പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. മുൻപ് തുടർച്ചായി ഉണ്ടായ പ്രളയം, നിപ്പ വൈറസ്, ജി എസ് ടി, നോട്ട് നിരോധനം, ശബരിമല എന്നീ വിഷയങ്ങൾ കാരണം ഈ രംഗം വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ഇനി ഈ മേഖല പൂർവസ്ഥിതിയിൽ ആകുവാൻ മാസങ്ങൾ വേണ്ടിവരും. ഇത് കാരണം ഈ രംഗത്തുള്ള പ്രമോട്ടർമാരുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക് പോയിക്കൊണ്ടിരുന്നു. അവർക്ക് കൂടി സർക്കാർ സാമ്പത്തിക സഹായം നൽകുവാൻ ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ ടി പി എ സംസ്ഥാന ജനറൽ സെക്രട്ടറി വി ശിവാനന്ദൻ മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നിവേദനം നൽകി.
ട്രെയിനുകളിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ തീർത്ഥാടനത്തിനു വിനോദത്തിനും കൊണ്ടുപോകുന്നതിനും മാസങ്ങൾക്ക് മുൻപ് ടിക്കയറ്റുകൾ ബുക്ക് ചെയ്തിരുന്നു. ലോക്ക് ഡൗൺ കാരണം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ഇവ ക്യാൻസൽ ചെയ്യേണ്ടി വന്നപ്പോൾ റെയിൽവേ ഭീമമായ തുക ക്യാൻസിലേഷൻ ഫീ എടുക്കുകയുണ്ടായി. ഈ കാലയളവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ മുഴുവൻ തുകയും തരണമെന്ന് റെയിൽവേ മന്ത്രാലയത്തോട് കെ ടി പി എ സംസ്ഥാന പ്രസിഡന്റ് കെ എം അച്യുതൻ ആവശ്യപ്പെട്ടു.
കൊവിഡ് 19 മൂലം പല വിമാനയാത്രകളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ അതെ പിരിയഡിൽ യാത്ര ചെയ്യേണ്ട ടിക്കയറ്റുകൾ ക്യാൻസൽ ചെയ്ത മുഴുവൻ തുകയും മടക്കി കൊടുക്കുവാൻ വിമാന കമ്പനികൾ തയ്യാറാകുന്നില്ല. ചില കമ്പനികൾ ഒരു വർഷത്തിനുള്ളിൽ അതെ ഡെസ്റ്റിനേഷനിലേക്ക് യാത്ര ചെയ്താൽ മുഴുവൻ തുകയും ടിക്കറ്റിന് കണക്കാക്കാമെന്നും പറയുന്നു. ടിക്കറ്റ് ചാർജിൽ വിത്യാസം വരുന്നത് പാർട്ടി അടക്കുകയും വേണം. എന്നാൽ പല യാത്രക്കാരും വിമാന കമ്പനികൾ പറയുന്ന സമയത്ത് യാത്ര ചെയ്യാൻ തയ്യാറല്ല. തങ്ങളുടേതായ കുഴപ്പം കൊണ്ടല്ലാതെ യാത്ര ചെയ്യുവാൻ കഴിയാതെ വന്നതെന്നും ആയതിനാൽ ടിക്കറ്റിന്റെ മുഴുവൻ തുകയും റീ ഫണ്ട് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ആയതിനാൽ ടിക്കറ്റിന്റെ മുഴുവൻ തുകയും റീ ഫണ്ട് കൊടുക്കുവാൻ വ്യോമയാന മന്ത്രാലയത്തോട് ഐശ്വര്യ ഹോളിഡേയ്സ് മാനേജിങ് ഡയറക്ടറും, ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ നേതാവുമായ ആർ. പ്രശാന്ത് കുമാർ ആവശ്യപ്പെട്ടു.
© 2019 IBC Live. Developed By Web Designer London