ലോക്ക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കാമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. രണ്ടുതവണ പൊലീസിന് പിഴയീടാക്കാം. മൂന്നാംവട്ടവും ലോക്ക്ഡൗൺ ലംഘിച്ചാൽ കേസ് കോടതിയിലെത്തും. പിഴ ഈടാക്കുന്നതിന് കേരള പകർച്ചവ്യാധി ഓർഡിനൻസ് ഭേദഗതി ചെയ്യും.
അതേസമയം, ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ കഴിഞ്ഞദിവസംമുതൽ തിരിച്ചു നൽകി തുടങ്ങി. പൊലീസ് സ്റ്റേഷനിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ഈ നടപടി. ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ഇത് വരെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 20,700 ലധികം വാഹനങ്ങളാണ്. ഇവ പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചു കൊടുക്കാൻ പൊലീസ് തീരുമാനിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London