കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മേയ് മൂന്ന് വരെ നീട്ടി. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഇതുവരെ ജയിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെ ഒരു പരിധിവരെ ഇന്ത്യ പിടിച്ചു നിറുത്തി. ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് അറിയാം. പോരാട്ടം ശക്തമായി തുടരുന്നു. ഭക്ഷണത്തിനും യാത്രയ്ക്കും ജനം ബുദ്ധിമുട്ടുന്നുണ്ട്. കൊവിഡ് പോരാട്ടത്തിൽ ഓരോരുത്തരും സെെനികരാണ്. പ്രശ്നം തുടങ്ങിയപ്പോൾത്തന്നെ ഇന്ത്യ നടപടിയെടുത്തു. വൻശക്തികളെക്കാൾ ഇന്ത്യയുടെ കൊവിഡ് പ്രതിരോധം ഫലപ്രദമായിരുന്നു. 550 കേസുകൾ മാത്രമുള്ളപ്പോഴാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മറ്റേത് രാജ്യത്തെക്കാളും ഇന്ത്യൻ ജനത ത്യാഗം സഹിച്ചു. അഭിസംബോധനയ്ക്കിടെ അംബേദ്കറെയും മോദി അനുസ്മരിച്ചു. ഇന്ത്യ കാട്ടിയ അച്ചടക്കം ആഗോളമാതൃകയായി എന്നും മോദി പറഞ്ഞു.
നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊറോണക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങളുടെ ത്യാഗം വലുതാണ്. അവരുടെ ജീവിതം പ്രതിസന്ധിയിലായി. രാജ്യത്തിനു വേണ്ടിയാണ് അത്. ആഘോഷങ്ങൾ ലളിതമാക്കിയതിനു നന്ദി അറിയിക്കുന്നു. ജനങ്ങളുടെ തീരുമാനം ആത്മവിശ്വാസം പകരുന്നു. ജനതയാണ് രാജ്യത്തിൻ്റെ ശക്തി. നമ്മൾ പോരാട്ടം തുടരുകയാണ്. പോരാട്ടം ഇതുവരെ വിജയമാണ്. കൊവിഡ് നേരിടുന്നതിൽ നമ്മൾ വിജയിച്ചു. രോഗബാധിതർ 100 ആയപ്പോഴേ രാജ്യം പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. കൃത്യസമയത്ത് ലോക്ക് ഡൗൺ തീരുമാനം എടുക്കാനായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കിൽ സ്ഥിതി ഗുരുതരമായേനെ എന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London