ആറ്റിങ്ങലിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കല്ലുവാതുക്കൽ സ്വദേശികളായ മനീഷ്, പ്രിൻസ്, അസിൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ദേശീയപാതയിൽ ടിബി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറും, എതിർദിശയിൽ നിന്ന് വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. എട്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആപകടത്തിൽ കാർ പൂർണമായും തകർന്നു.അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇരുവാഹനങ്ങളും അമിതവേഗത്തിലായിരുന്നെന്ന് റിപ്പോർട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London