കോൺഗ്രസിനൊപ്പം കൈകോർത്തത് മൂലം സൽപ്പേര് നഷ്ടമായെന്ന് ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി. ജനങ്ങൾക്കിടയിൽ കഴിഞ്ഞ 12 വർഷമായി തനിക്കുണ്ടായിരുന്ന സൽപ്പേരാണ് നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ താൻ കുരുക്കിൽ പെട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് സിദ്ധാരാമയ്യയുടെ ഗൂഢാലോചനയിലാണ് വീണു പോയത്. ബി.ജെ.പി പോലും തന്നെ ഇത്രത്തോളം വഞ്ചിച്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. മൈസൂരിൽ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2006-07ൽ മുഖ്യമന്ത്രിയായ താൻ ബിജെപിക്ക് അധികാരം കൈമാറാൻ വിസമ്മതിച്ച സമയത്ത് തനിക്കെതിരെ വലിയ പ്രചാരണം ഉണ്ടായിരുന്നെങ്കിൽ സൽപ്പേര് നിലനിർത്താനായിരുന്നു. എന്നാൽ കോൺഗ്രസ് സഖ്യത്തോടെ എല്ലാം തകർന്നു. ജെഡിഎസ് മേധാവിയും അച്ഛനുമായ ദേവ ഗൗഡയുടെ നിർബന്ധത്താലാണ് കോൺഗ്രസിനൊപ്പം സഖ്യത്തിന് സമ്മതിച്ചതെന്നും കുമാരസ്വാമി പറഞ്ഞു.
എന്നാൽ കുമാരസ്വാമിക്ക് മറുപടിയുമായി സിദ്ധാരമയ്യയും രംഗത്തെത്തി. കള്ള പറയുന്നതിൽ വിദഗ്ദ്ധനാണ് കുമാരസ്വാമിയെന്നും കണ്ണീരൊലിപ്പിക്കൽ അദ്ദേഹത്തിൻറെ കുടുംബ സംസ്ക്കാരമാണെന്നും സിദ്ധാരമയ്യ പറഞ്ഞു.
© 2019 IBC Live. Developed By Web Designer London