കോട്ടയം ജില്ലയുടെ 46-ാമത് കളക്ടറായി എം. അഞ്ജന ചുമതലയേറ്റു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലുമാണ് ആദ്യ ഘട്ടത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ ജില്ല ഇതുവരെ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അനുവദിക്കപ്പെട്ട ഇളവുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍തന്നെ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അതീവ ജാഗ്രത നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടർ അറിയിച്ചു.
രാവിലെ പത്തിന് എത്തിയ പുതിയ കളക്ടറെ അസിസ്റ്റന്റ് കളക്ടര്‍ ശിഖ സുരേന്ദ്രന് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. തുടര്‍ന്ന് എഡിഎം അനില്‍ ഉമ്മനില്‍നിന്ന് ചുമതല ഏറ്റെടുത്തു. പി.കെ. സുധീര്‍ ബാബു വിരമിച്ചതിനെത്തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന അഞ്ജനയെ കോട്ടയം കളക്ടറായി നിയമിച്ചത്. തിരുവനന്തപുരം പട്ടം സ്വദേശിനിയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London