കൊച്ചി: എം.ശിവശങ്കറിന്റെ ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതിയി നിന്നും ഉണ്ടായത് ഗൗരവകരമായ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വപ്ന സുരേഷും ചാര്‍ട്ടേഡ് അക്കൌണ്ടന്‍ന്റ് വേണുഗോപാലും നല്കിയ മൊഴികളില്‍ നിന്നും എം.ശിവശങ്കറിന്റെ പങ്ക് വ്യക്തമാണെന്നും ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്ബത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിന് ഇല്ലായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.
ഈ ഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ വച്ച് ശിവശങ്കര്‍ കുറ്റക്കാരനാണ് എന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക ബന്ധത്തിനപ്പുറം സ്വപ്ന സുരേഷിന്റെ വ്യക്തിപരമായ കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ശിവശങ്കര്‍ ഇടപെടുകയും മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഇഡിക്ക് ശിവശങ്കറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാമെന്നും അതിനോട് ശിവശങ്കര്‍ സഹകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London