തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടിയതോടെ യുഡിഎഫിനെ കടന്നാക്രമിച്ച് എം സ്വരാജ്. നാണവും മാനവുമുണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും കെപിസിസി പ്രസിഡന്റ് മാപ്പ് പറയണമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ‘തെരഞ്ഞെടുപ്പിനിടെ പുകമറ സൃഷ്ടിക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു യുഡിഎഫിന്റെ നീക്കം. ഇപ്പോൾ പ്രതിയെ ഒളിവിൽ നിന്ന് പൊലീസ് പിടിച്ചിരിക്കുന്നു. തൃക്കാക്കരയിൽ മത്സരിക്കാനുള്ള ധാർമിക അവകാശം യുഡിഎഫിന് നഷ്ടമായി. എതിർ സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യാൻ യുഡിഎഫ് ചെയ്തതാണ് ഈ വിഡിയോ.
സൈബർ കുറ്റവാളികൾ നടത്തുന്ന ഈ പ്രവർത്തനങ്ങളെ കുറിച്ച്, വ്യക്തിഹത്യയാണെന്ന് വി എം സുധീരൻ ഒരിക്കൽ പറഞ്ഞിരുന്നു. സൈബർ കുറ്റവാളികളുടെ ആക്രമണങ്ങളുടെ ഉദാഹരണങ്ങൾ സമീപകാല രാഷ്ട്രീയത്തിലുണ്ട്. കേരളത്തിലെ ഒരു മുൻ വനിതാ മന്ത്രിയെ ആക്ഷേപിച്ചതിന് പ്രതിയായത് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽപ്പെട്ടയാളാണ്. വെരിഫൈഡ് ഐഡിയിൽ നിന്ന് പച്ചത്തെറി വിൡത് ആരാണ്.? ഞങ്ങളെ കൊണ്ട് ഇതൊന്നും പറയിപ്പിക്കരുത്’.എം സ്വരാജ് വിമർശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London