കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ 360 തടവുകാരയും 100 ജീവനരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് സംസ്ഥാന ജയില്‍ വകുപ്പ്. കോവിഡ് ബാധിച്ച് 4 തടവുകാര്‍ മരിച്ച സാഹചര്യത്തിലാണിത്. സംസ്ഥാന ആരോഗ്യവകുപ്പ് കണക്കനുസരിച്ച് കോവിഡ് ബാധിച്ച് ഇതുവരെ 8053 പേരാണ് മരിച്ചത്. 1,80298 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപേ പറഞ്ഞു. എന്നാല്‍ ഹോം, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിന്നും കുടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്നു എന്നത് യാഥാര്ത്യമാണ്, എന്നാല്‍ എല്ലാം അടച്ചുപൂട്ടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
© 2019 IBC Live. Developed By Web Designer London