മഹാരാഷ്ട്ര ബീഡ് പോലീസ് സേനയുടെ വലംകൈ ആയിരുന്ന റോക്കി വിടപറഞ്ഞു. ഒളിഞ്ഞിരിക്കുന്ന പല കേസുകളും തെളിയിക്കാന്‍ തുമ്ബും വേണമെങ്കില്‍ പ്രതിയിലേയ്ക്ക് നയിക്കുന്നതുമായ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിരുന്ന റോക്കിയാണ് ഇപ്പോള്‍ പോലീസ് സേനയോടും ലോകത്തോടും വിട പറഞ്ഞ് യാത്രയായത്.
ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടെത്താനോ, സ്ഫോടക വസ്തുക്കള്‍ മണത്തുപിടിക്കാനോ, പ്രതികള്‍ രക്ഷപ്പെട്ട രീതി മനസിലാക്കാനോ എല്ലാം കഴിവുള്ള നായായിരുന്നു റോക്കി. മഹാരാഷ്ട്രയിലെ ബീഡ് പോലീസിനൊപ്പം ദീര്‍ഘകാലമായി നിഴല്‍ പോലെ റോക്കിയുണ്ടായിരുന്നു. എന്നാല്‍ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് അവശനിലയിലായിരുന്ന റോക്കി ഇന്നലെ മരണത്തിന് കീഴടങ്ങി. ഒന്നും രണ്ടുമല്ല, 365 കേസുകള്‍ തെളിയിക്കാനാണ് റോക്കിയുടെ ഇടപെടലുണ്ടായത്. സദാസമയവും കൂടെത്തന്നെ കഴിയുന്നതിനാല്‍ പോലീസുകാര്ക്കൊക്കെയും അവനുമായി സുദൃഢമായ ആത്മബന്ധമാണുള്ളത്. അതിനാല്‍ത്തന്നെ റോക്കിയുടെ വിയോഗം ബീഡ് പൊലീസിനെയാകെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഔപചാരികമായി, ആദരം അര്‍പ്പിച്ച ശേഷമാണ് ഇവര്‍ റോക്കിയുടെ സംസ്കാരം നടത്തിയത്.
© 2019 IBC Live. Developed By Web Designer London