മഹാരാഷ്ട്രയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് കൃത്യം നാല് മാസങ്ങള്‍ പിന്നിടുമ്പോഴും മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലുമുണ്ടാകുന്ന വര്‍ധനവ് മാറ്റമില്ലാതെ തുടരുന്നു. കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ നിലവില്‍ 9,448 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇതില്‍ 1442 മരണങ്ങള് സംഭവിച്ചതാകട്ടെ അവസാന എട്ട് ദിനങ്ങളിലും.
മഹാരാഷ്ട്രയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 9നായിരുന്നു. ദുബായില്‍ നിന്നെത്തിയ പൂനെയിലെ ദമ്പതികള്‍ക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസങ്ങളില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് മുംബൈ നഗരത്തിലും ധാരാവിയിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായത്.
© 2019 IBC Live. Developed By Web Designer London