ജോലിസ്ഥലത്ത് വൈവിധ്യവും സമന്വയും നടപ്പാക്കി ലിംഗസമത്വം ഉറപ്പാക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് സൊലൂഷ്യന്‍ ദാതാക്കളായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് എല്‍ജിബിടിക്യുഐഎ നയവും റോഡ്മാപ്പും അവതരിപ്പിച്ചു. അഞ്ചുവര്‍ഷത്തെ റോഡ്മാപ്പിന്റെ ഭാഗമായി, കമ്പനി ജോലികളില്‍ ഭിന്നശേഷിക്കാരെയും സായുധ സേനയിലെ മുന്‍ സൈനികരെയും ഉള്‍പ്പെടുത്തുകയും ലിംഗസമത്വം ഉറപ്പാക്കുന്നതിന് സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിവിധ പശ്ചാത്തലവും വ്യത്യസ്ത അനുഭവങ്ങളുളള കൂടുതല്‍ സ്ത്രീകളെ നിയമിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍, കമ്പനി അതിന്റെ എല്‍ജിബിടിക്യുഐ നയവും വിവിധ കമ്മ്യൂണിറ്റികളില്‍ നിന്നുള്ള ആളുകളെ നിയമിക്കാനുള്ള ശക്തമായ പദ്ധതിയും പുറത്തിറക്കി.
അടുത്തിടെ ഭിന്നശേഷിക്കാരായവരെ മഹീന്ദ്ര ലോജിസ്റ്റിക്സ് വെയര്‍ഹൗസുകളില്‍ നിയമിക്കാന്‍ തുടങ്ങിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെയും ബിസിനസ് പങ്കാളികളുടെയും ശ്രേണിയില്‍ 500 തൊഴിലാളികളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാരെ നിയമിക്കാനുള്ള സന്നദ്ധത വിലയിരുത്തുന്നതിനായി കമ്പനി ജീവനക്കാര്‍ക്കായി സെന്‍സിറ്റൈസേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കുകയും ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം കരസേന, വ്യോമസേന, നാവികസേന എന്നിവിടങ്ങളില്‍ നിന്നുള്ള മുന്‍ സൈനികരെ കമ്പനിയുടെ വലിയ ഉപഭോക്തൃ കേന്ദ്രങ്ങളില്‍ നിയമിക്കാനുള്ള ശ്രമവും എംഎല്‍എല്‍ നടത്തുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ പത്ത് മുന്‍ സൈനികരെയും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 50 മുന്‍ സൈനികരെയും ഉള്‍പ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ലോജിസ്റ്റിക്സ് മേഖലയില്‍ ഒരു വെല്ലുവിളിയായി തുടരുന്ന ലിംഗവൈവിധ്യത്തിലെ വിടവ് നികത്താന്‍ എല്ലാ തലങ്ങളിലെയും ഡിവിഷനുകളിലെയും വനിതകള്‍ക്കായി സെക്കന്‍ഡ് കരിയേഴ്സ് പ്രോഗ്രാമും സെക്കന്‍ഡ് കരിയര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും ഉള്‍പ്പെടുത്തി ഉഡാന്‍ എന്ന പേരില്‍ പ്രത്യേക സംരംഭത്തിനും മഹീന്ദ്ര തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ ഗര്ണിണികളായ വനിതാ ജീവനക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഒരു ബെര്‍ത്ത് ആന്‍ഡ് ബിയോണ്ട് നയവും രൂപീകരിച്ചു. കമ്പനി ഇതിനകം തന്നെ ഉഡാന്‍ പ്രോഗ്രാമില്‍ സ്ത്രീകളെ നിയമിക്കാന്‍ തുടങ്ങിയിട്ടുണ്ട്, 2021 ഓടെ ഇത് അന്‍പതായി ഉയര്‍ത്താനാണ് പദ്ധതി. ഞങ്ങളുടെ ജീവനക്കാര്‍, അസോസിയേറ്റുകള്‍, ബിസിനസ് പങ്കാളികള്‍, ഉപയോക്താക്കള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയ്ക്കിടയിലുള്ള വൈവിധ്യത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വിലമതിക്കുകയും ചെയ്യുന്നതായും അതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങളെന്നും മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാംപ്രവീണ്‍ സ്വാമിനാഥന് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London