മകര വിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. പന്തളം വലിയക്കോയിക്കൽ ക്ഷേത്രത്തിൽ ആചാരപ്രകാരമുള്ള പൂജകൾ പൂർത്തിയാക്കി ഉച്ചയോടെ ഘോഷയാത്ര ആരംഭിക്കും. ഗുരുസ്വാമി കുളത്തിന ഗംഗാധരൻ പിള്ളയാണ് ഇത്തവണയും പ്രധാന പേടകം ശിരസ്സിലേറ്റുക.
മൂലം തിരുനാൾ ശങ്കര വർമയാണ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന രാജകൊട്ടാര പ്രതിനിധി. കുളനട, ഉളന്നൂർ, ആറന്മുള, അയിരൂർ,പുതിയ കാവ്, പെരുന്നാട്, ളാഹ വഴി ഘോഷയാത്ര സന്നിധാനത്തെത്തും. വെള്ളിയാഴ്ച വൈകിട്ട് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London