മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ തീപിടിത്തം. എഞ്ചിന് പിന്നിലെ പാർസൽ ബോഗിക്കാണ് തീ പിടിച്ചത്. ട്രെയിൻ വർക്കല ഇടവയിൽ നിർത്തിയിട്ടിരിക്കുകയാണ്. രാവിലെ 7.45 ഓടെയായിരുന്നു സംഭവം.
യാത്രക്കാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി തീവണ്ടിയിൽ നിന്ന് പുറത്തിറക്കി. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല. ബോഗിയിലുണ്ടായിരുന്ന മൂന്ന് ബൈക്കുകൾ കത്തി നശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London