മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. കമ്പി കയറ്റി വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് മധുകര സ്വദേശി ശബരി എന്ന മുത്തു കുമാർ (34), ക്ലീനർ മലമ്പുഴ സ്വദേശി അയ്യപ്പൻ എന്ന അജയൻ (40) എന്നിവരാണ് മരിച്ചത്.
തിരൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് ഇരുമ്പ് കമ്പിയുമായി പോവുകയായിരുന്ന തമിഴ്നാട് റജിസ്ട്രേഷൻ ലോറി രാവിലെ നാലുമണിയോടെ മുപ്പത്തടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. ഇരുമ്പ് കമ്പികൾക്കടിയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച്ച മുമ്പും ചരക്ക് ലോറി മറിഞ്ഞ് ഇവിടെ ഡ്രൈവർ മരിച്ചിരുന്നു. അപകടങ്ങൾ കുറക്കാൻ വേണ്ടി നിരവധി പദ്ധതികൾ നടത്തിയെങ്കിലും വട്ടപ്പാറ വളവിലെ അപകടങ്ങൾ നിയന്ത്രിക്കാൻ ഇത് വരെ സാധിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London