ജിബ്രാല്ട്ടാര് കടലിടുക്കില്‍ ഗ്രേസ് എന്ന ഇറാന് എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തതില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശിയും. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി കെ കെ അബ്ബാസിന്റെ മകന് അജ്മല്‍ സാദിഖ് (ജൂനിയര്‍ ഓഫീസര്‍) എന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്.യൂറോപ്യന്‍ യൂണിയന്റെ വിലക്ക് മറികടന്ന് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ കാരണത്താലാണ് ബ്രിട്ടീഷ് നാവികസേന ഇറാന് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.ജിബ്രാല്ട്ടാര് സുപ്രീം കോടതി കപ്പലിലുള്ളവരെ 30 ദിവസം തടവില്‍ വെക്കാന്‍ ഉത്തരവിട്ടു.സെക്കനന്‍ഡ് ഓഫീസര്‍ ഗുരുവായൂര്‍ സ്വദേശി റജിന്,തേഡ് എഞ്ചിനീയര്‍ കാസര്‍ഗോട് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരും പിടിയിലായവരാണ്.
© 2019 IBC Live. Developed By Web Designer London