മലപ്പുറം: കാലാവധി കഴിഞ്ഞ് 42 മാസം പിന്നിട്ട ശമ്പള പരിഷ്കരണം നടപ്പിലാക്കുക, കുടിശ്ശികയായിയുള്ള 25 ശതമാനം ഡി.എ. അനുവദിക്കുക, തടഞ്ഞുവെച്ച പ്രമോഷനുകള്‍ അനുവദിക്കുക, അന്യായ സ്ഥലംമാറ്റങ്ങള്‍ റദ്ദ് ചെയ്യുക, പാര്‍ട്ടൈം ജീവനക്കാര്‍ക്ക് പ്യൂണ്‍ തസ്തികകളിലേക്ക് പ്രമോഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള് കേരളാ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍സ്സിന്റെ ആഹ്വാനപ്രകാരം മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ജീവനക്കാര്‍ പണിമുടക്കി. പണിമുടക്കിയ ജീവനക്കാര്‍ ശാഖകള്‍ അടച്ചിട്ട് മലപ്പുറം ഹെഡോഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സയ്യിദ് ഫസല്‍ അലി, പി കെ മൂസക്കുട്ടി, കെ അബ്ദു നാസര്‍, കെ അബദുള്ള, എ കെ അബദുറഹിമാന്‍, ടി പി അബദുറസാക്ക് എന്നിവര്‍ സംസാരിച്ചു.എ കര്ണ്ണന്, ഒ പി സമീറലി, ടി ഫൗസിയ, കെ എം എ ജലീല്‍ എന്നിവര്‍ നേതൃത്ത്വം നല്കി. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ നവമ്പര്‍ മാസത്തില്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന് ഭാരവാഹികള്‍ അറിയിച്ചു.
ഫോട്ടോ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എം ഡി സി ബാങ്ക് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ ബാങ്ക് ഹെഡോഫീസിന് മുമ്പില്‍ നടത്തിയ സൂചനാ പണിമുടക്ക്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London