മലപ്പുറം: തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രേംനസീര്‍ സുഹൃത്സമിതിയുടെ മലപ്പുറം ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. രൂപീകരണയോഗം പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ സ്വാഗതം പറഞ്ഞു. കിളിയമണ്ണില്‍ ഫസല്‍, ഷാഹിര്‍ തിരൂര്‍, പന്തലൂര്‍ അസീസ്, ഷിഹാബ്, സി ബി ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ (ചെയര്‍ പേഴ്സണ്‍), പാലോളി അബ്ദുറഹിമാന്, ഡോ. കോട്ടക്കല്‍ കുഞ്ഞുമൊയ്തീന് കുട്ടി (രക്ഷാധികാരികള്‍) കിളിയമണ്ണില്‍ ഫസല്‍ (പ്രസിഡന്റ്), ഷാഹിര്‍ തിരൂര്‍ (ജനറല്‍ സെക്രട്ടറി), പുഴക്കാട്ടിരി റഷീദ്, ഷിഹാബ് അമീന്, സുഹ്റ മലപ്പുറം (വൈസ് പ്രസിഡന്റുമാര്‍), അസീസ് പുതുശ്ശേരി, കുഞ്ഞിമുഹമ്മദ് കുന്നത്ത്, കളക്കാടന് മുഹമ്മദലി (സെക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London