മലപ്പുറം: താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ ചെന്ന ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ മല്പപുറം ജില്ല കളക്ടറുടെ നേരിട്ടിടപെടൽ. ഇന്നലെ രാവിലെയാണ് സംഭവം. തിരൂരങ്ങാടി താലൂക്ക് ജീവനക്കാരിയായ ലേഖയെ യാത്രയാക്കാൻ വന്ന ഭർത്താവ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പ്രമോദിനെ പരപ്പനങ്ങാടി സി.ഐ മർധിക്കുകയും, മൊബെൽ ഫോൺ പിടിച്ച് കൊണ്ടുപോവുകയും ചെയ്ത സംഭവത്തിലെ നിജസ്ഥിതികൾ നേരിട്ട് മനസ്സിലാക്കാൻ പരാതിക്കാരായ ജീവനക്കാരിയേയും, ഭർത്താവിനേയും ഈ സംഭവത്തിൽ ഇടപെട്ട് അപമാനിക്കപ്പെട്ട ഉദ്യോഗസ്ഥരേയും നേരിട്ട് മലപ്പുറത്ത് കളക്ട്രേറ്റിൽ ജില്ല കളക്ടർ വിളിച്ച് വരുത്തി മൊഴിയെടുത്തു.
ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറത്ത് ജില്ല കളക്ടർ പരാതിക്കാരെ വിളിച്ചു വരുത്തിയത്.
താലൂക്ക് ഓഫീസിൽ നിന്ന് ഭാര്യയെ കൊണ്ട് പോവാൻ വന്ന തന്നെ കാരണമൊന്നുമില്ലാതെ പരപ്പനങ്ങാടി സി.ഐ.ഹണി കെ ദാസ് അടിക്കുകയായിരുന്നുവെന്ന് പ്രമോദ് പരാതിയിൽ പറയുന്നു. പിന്നീട് മൊബൈൽ കൊണ്ട് പോവുകയും ചെയ്തു, രാവിലെ 9 മണിക്ക് ഉണ്ടായ സംഭവം വിവാദമായതോടെ 11 മണിക്ക് ശേഷം തനിക്കെതിരെ വലിയ വകുപ്പുകൾ ചാർത്തി കേസ് എടുക്കുകയായിരുന്നു.
തൻ്റെ നിരപരാധിത്വം തെളിയിക്കാൻ ഇടപെട്ട തഹസിൽദാർ അടക്കമുള്ളവരോട് പോലീസിനെ നിയന്ത്രിക്കുന്നത് കളക്ടർ അല്ല എന്ന ഭീഷണിയാണ് സി.ഐ ഉയർത്തിയതെന്നും പ്രമോദ് പറയുന്നു.ഇത്തരത്തിൽ നാട്ടുകാരേയും മറ്റും മർദ്ദിച്ച സംഭവങ്ങളിൽ സി.ഐ. ഹണി കെ ദാസിനെതിരെ വലിയ പരാതികളാണ് നിലവിലുള്ളത്. അക്രമങ്ങളുടെ പേരിൽ നിരവധി തവണ സസ്പെൻഷനുകളും ഉദ്യോഗസ്ഥൻ നേരിട്ടിട്ടുണ്ട്. പരപ്പനങ്ങാടിയിൽ ചാർജെടുത്തതിന് ശേഷം പലരേയും മർദ്ദിച്ച പരാതികൾ ഉണ്ടായിട്ടും യാതൊരു നടപടിയും ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London