എടപ്പാൾ : ‘ജനകീയം വട്ടംകുളത്തിന്’ മികച്ച പ്രതികരണം. വെറ്റിനറി സബ്സെൻ്ററിന് മൂന്ന് സെന്റ് സ്ഥലം വിട്ട് നൽകി മൂതൂർ സ്വദേശി പാണേക്കാട്ട് ബിജു മോൻ മാതൃകയായി. തന്റെ പിതാവിൻ്റെ ഓർമക്കായി ക്ഷീര കർഷകരുടെയും, മൃഗ പരിപാലകർക്കും സഹായമാകാൻ മൃഗാശുപത്രിയുടെ സബ്സെന്റർ ആരംഭിക്കുന്നതിനായാണ് ബിജുമോൻ സ്ഥലം വിട്ട് നൽകിയത്. അമ്മയുടെ ആഗ്രഹമാണ് സ്ഥലം വിട്ടുതരാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
3 സെന്റ് ഭൂമിയുടെ സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് സെക്രട്ടറിക്ക് അദ്ദേഹം കൈമാറി. ജനപങ്കാളിത്തത്തോട് കൂടിയുള്ള പ്രാദേശിക വികസനം വിഭാവനം ചെയ്യാൻ വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആരംഭിച്ച പദ്ധതിയാണ് ‘ജനകീയം വട്ടംകുളം’. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് സഹായം എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും പിന്തുണയറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ മജീദ് കഴുങ്ങിൽ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London