മലപ്പുറം മഞ്ചേരി നഗരസഭാംഗം അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഷുഹൈബിനെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രധാന പ്രതി മജീദ് പിടിയിലായിരുന്നു. ബൈക്കിൽ അബ്ദുൾ ജലീലിനെ പിന്തുടർന്നത് ഷുഹൈബും അബ്ദുൾ മജീദുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോഗിച്ച് കാറിന്റെ ചില്ല് തകർത്ത ശേഷം ജലീലിനെ ആക്രമിക്കുകയായിരുന്നു.
പാലക്കാട് ഒരു മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീൽ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാൽ മധ്യസ്ഥ ചർച്ചയും ആക്രമണവും തമ്മിൽ ബന്ധമില്ലെന്നായിരുന്നു പിന്നീട് പൊലീസ് കണ്ടെത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London