എടപ്പാൾ : വെങ്ങിനിക്കര ശ്രീ കൊടലിൽ വിഷ്ണു ക്ഷേത്ര ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെങ്ങിനിക്കര സമിതിയുടെ ആദ്യ സംഭാവന ചോരുംവീട്ടിൽ ശശി യിൽ നിന്നും സ്വീകരിച്ചു കൊണ്ട് ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു. രാമക്ഷേത്ര നിർമ്മാണം ഓരോ ഭാരതിയന്റെയും കടമയും ആവശ്യകതയുമാണെന്ന് അച്ചുതനുണ്ണി മാസ്റ്റർ അഭിപ്രായപ്പെട്ടു.
എം.കെ. വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: ജയചന്ദ്രൻ പൂക്കറത്തറ ലഘുലേഖ പ്രകാശനം ചെയ്തു. സന്തോഷ് ആലങ്കോട്, അച്ചുതൻ മാസ്റ്റർ കവപ്ര, ഇ. ശിവകുമാർ എന്നിവർ സംസാരിച്ചു. ബിനേഷ് ശ്രീധർ സ്വാഗതവും യു. അതീന്ദ്രൻ നന്ദിയും പറഞ്ഞു. സുമേഷ് പി.എസ്., ശ്യാ പ്രസാദ് ടി.വി., സുമേഷ് കെ. എന്നിവർ നേതൃത്വം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London