മലപ്പുറത്തെ വ്യാപാരികള്‍ക്ക് സഹായഹസ്തവുമായി മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക്. മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് മലപ്പുറത്തെ ചെറുകിട വ്യാപാരികള്‍ക്കായി നടപ്പിലാക്കിയ പലിശ രഹിത വായ്പാ പദ്ധതി പി. കെ. കുഞ്ഞാലിക്കുട്ടി എം പി വ്യാപാരികള്‍ക്കുള്ള ചെക്കുകള്‍ മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിയില് നിന്നും സ്വീകരിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം യൂണിറ്റ് പ്രസിഡന്റ് പരി ഉസ്മാന് നല്കി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ ഈ പദ്ധതി മലപ്പുറത്തെ ചെറുകിട വ്യാപാരികള്‍ക്ക് വളരെ ആശ്വാസം നല്‍കുന്നതാണെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.
മലപ്പുറം യൂണിറ്റിലെ മൂന്ന് വ്യാപാരികള്‍ പരസ്പര ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ 50,000 രൂപ വീതം ഒരു വര്‍ഷത്തെ കാലാവധിക്കാണ് വായ്പ നല്‍കുന്നത്. മലപ്പുറം സര്‍വീസ് സഹകരണ ബാങ്കും കേരള വ്യാപാരി വ്യവാസായി ഏകോപന സമിതി മലപ്പുറം മുനിസിപ്പല്‍ യൂണിറ്റും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായും പലിശരഹിതമാണ് ഈ പദ്ധതി. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി കെ. പി. രാജീവ്, വൈസ് പ്രസിഡന്റ് പി പി ഹനീഫ മാസ്റ്റര്‍, ഡയറക്ടര്‍മാരായ അഷ്റഫ് പാറച്ചോടന്‍, കെ പി അഷ്റഫ്, നൗഷാദ് മുരിങ്ങേക്കല്‍, ഖലീല്‍ കളപ്പാടന്‍, റഹീം മച്ചില്‍, സമദ് സീമാടന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പല്‍ ജന. സെക്രട്ടറി പി. കെ. അബ്ദുല്‍ അസീസ്, ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍, യൂണിറ്റ് ട്രഷറര്‍ എ പി ഹംസ, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ ടി അക്ബര്‍, യൂണിറ്റ് സെക്രട്ടറിമാരായ സഹീര്‍ പന്തക്കലകത്ത്, ഈസ്റ്റേണ്‍ സലീം എന്നിവര്‍ പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London