ടി പി ജലാൽ
തിരുവനന്തപുരം: അമേരിക്കയിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാവും മലയാളിയുമായ വിൻസന്റ് സേവ്യർ പാലത്തിങ്ങൽ. ട്രംപിന്റെ അനുയായികൾ കഴിഞ്ഞ ദിവസം നടത്തിയ റാലിയിൽ ഇന്ത്യൻ പതാകയേന്തി പങ്കെടുത്ത ആളെ ലോകമെങ്ങുമുള്ളവർ ശ്രദ്ധിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ പതാക മറ്രൊരു രാജ്യത്ത് ആവശ്യമില്ലാതെ ഉയർത്തിയെന്ന് ആരോപിച്ച് നിരവധി പേർ ഈ സംഭവത്തിനെതിരെ വന്നിരുന്നു.
പിന്നീട് ഒരു സ്വകാര്യ ചാനലിന് നൽകിയ കൂടിക്കാഴ്ചയിലാണ് സേവ്യർ ഇങ്ങിനെ പ്രതികരിച്ചത്. അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം വലിയ സംഭവമായി തോന്നാം എന്നാൽ ഇത് തീർത്തും തെറ്റാണ്. ഇവിടെ വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡോ വേരിഫിക്കേഷനോ ആവശ്യമില്ല. വോട്ട് ചെയ്യാൻ നേരിട്ട് ഹാജരാവേണ്ടതില്ല. അമ്പത് ശതമാനം വോട്ട് ഇത്തവണ ആളില്ലാതെയാണ് രേഖപ്പെടുത്തിയത്. സാധാരണ വെറും പത്തു ശതമാനത്തിൽ താഴെയാണ് ഉണ്ടാവാറുള്ളത്. ഇതിനർത്ഥം ക്രിത്രിമം നടന്നുവെന്നാണ്. ഇത് തെളിയിക്കാൻ സമയം വേണം. ഇതിന് വേണ്ടിയാണ് ട്രംപ് കുറച്ചുദിവസം അധികാരത്തിൽ തുടർന്നത്. നിയമപരമായ പ്രസിഡന്റാവണം അമേരിക്കക്ക് വേണ്ടത്. ഭാവിയിൽ സുഗമമായ തിരഞ്ഞെടുപ്പാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടി വെർജീനിയ സ്റ്റേറ്റ് സെൻട്രൽ കമ്മിറ്റി നേതാവുകൂടിയായ വിൻസന്റ് പറഞ്ഞു.
ട്രംപ് വംശീയവാദിയാണെന്ന വാദം തെറ്റാണെന്ന് ബോധ്യപ്പെടുത്താനാണ് ഞാൻ ഇന്ത്യൻ ഫ്ലാഗുമായി പ്രകടനത്തിനിറങ്ങിയത്. സാധാരണ ഞാൻ അമേരിക്കൻ ഫ്ലാഗുമായാണ് റിപ്പബ്ലിക്കൻ പരിപാടിയിൽ പങ്കെടുക്കാറുള്ളത്. ഒരു മില്യൻ ആളുകളാണ് പ്രകടനത്തിൽ പങ്കെടുത്തത്. അതിൽ നിന്നും 10-15 പേർ സാഹസികമായി മതിൽ പിടിച്ചു കയറി കെട്ടിടത്തിലെത്തിയാണ് പ്രശ്നമുണ്ടാക്കിയത്. ഇവർ തീർച്ചയായും ഞങ്ങളുടെ പാർട്ടിയിലുള്ള ആളല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പ്രശ്നമുണ്ടാക്കിയവർ പട്ടാളക്കാരെപോലെ പരിശീലനം ലഭിച്ചവരാണ്. ആ പ്രശ്നത്തെ ഞങ്ങൾ അപലപിക്കുന്നു. ഞങ്ങൾ മാന്യമായി മുദ്രാവാക്യം വിളിയും ദേശീയഗാനം ആലപിച്ചും കെട്ടിടത്തിന്റെ താഴെ നിൽക്കുകയായിരുന്നു. ഞാൻ പങ്കെടുക്കുന്ന അഞ്ചാമത്തെ റാലിയാണിത്. മാന്യമായി മാത്രമേ പാർട്ടിയുടെ റാലി നടക്കാറുള്ളൂ. തീർച്ചയായും ഡെമോക്രാറ്റിക് സൈഡിൽ നിന്നും ആളുകൾ നുഴഞ്ഞു കയറിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥിക്ക് വേണ്ടി രംഗത്തിറങ്ങാൻ ഒരു മില്യൻ ആളുകൾ തടിച്ചുകൂടി എന്ന് പറയുമ്പോൾ ഇതിന്റെ ഗൗരവം മനസ്സിലാക്കേണ്ടതുണ്ട്. എറണാംകുളം വൈറ്റില ചമ്പക്കര സ്വദേശിയായ വിൻസന്റ് പറഞ്ഞു. 24 വയസ്സുവരെ ഇന്ത്യയിൽ ജീവിച്ചയാളാണ്. താനൊരു എഞ്ചിനീയറാണ്. മാന്യമായി പ്രതിഷേധ പ്രകടനം നടത്തുന്നയാൾ. താൻ പ്രശ്നക്കാരനല്ല. താനടക്കം അഞ്ചു മലയാളികൾ റാലിയിൽ പങ്കെടുത്തിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിൽ വെറുത്തിട്ട് അമേരിക്കയിലേക്ക് വന്നയാളാണ് താനെന്നും സേവ്യർ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London