കാട് അതിശയങ്ങളുടെ ലോകമാണ്. പ്രകൃതിയുടെ സമസ്തഭാവങ്ങളും നിറഞ്ഞു തുളമ്പുന്ന ഇടം. ആ ഇടത്തിൽ ഓരോ ചെറു സസ്യത്തിനും മഹാവൃക്ഷത്തിനും അവരവരുടേതായ ചുമതലകളും കടമകളും ജീവിതങ്ങളും കഥകളുമുണ്ട്. ഓരോ ജീവജാലവും പ്രകൃതിയുടെ താളത്തിനൊത്ത് നീങ്ങുന്നു. കാടിന്റെ കലവറയിൽ ഇവയ്ക്കെല്ലാം വേണ്ടത് ഒരുക്കിയിരിക്കുന്നു. അത്തരമൊരു കാടിനെ ഗാഢമായി പ്രണയിക്കുവാൻ… അസുലഭനിമിഷങ്ങളിലെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ നമുക്ക് മലപ്പുറം ജില്ലയിലെ പാങ്ങ് – പൂക്കോടിലെ മലയിൽ ഫാം ഹൗസിലേക്ക് യാത്ര പോവാം .
പച്ചയായ ഈ കാടിനുള്ളിൽ താമസിക്കാൻ ധാരാളം ചുമന്ന കൂടാരങ്ങളുണ്ട്.ജനൽക്കാഴ്ചകളോടു കൂടിയ കൂടാരങ്ങൾക്കു മുകളിലാവട്ടെ, ഉയരങ്ങളിലെ കാഴ്ചകൾ ദൃശ്യമാവാൻ ടെന്റ് ഹൗസ് ഘടിപ്പിച്ചിരിക്കുന്നു. മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുക്കാനും നിങ്ങളെ സുരക്ഷിതരാക്കാനും ഇവ സഹായിക്കുന്നു. ഭൂമിയുടെ അവകാശികളായ ജീവജാലങ്ങളെ നമുക്ക് ഭയപ്പെടേണ്ട ആവശ്യമേയില്ല. അവരോടൊപ്പം കാടും അവിടങ്ങളിലെ അനുഭൂതിയും ആസ്വദിക്കാം.. വരൂ നമുക്കീ കാടിനുള്ളിൽ രാപ്പാർക്കാം…കാലത്തെഴുന്നേറ്റ് ഇവിടത്തെ തോട്ടങ്ങളിൽ പോയി പൂക്കൾ പൂക്കുകയും കായ്കൾ തളിരിടുകയും ചെയ്തോ എന്നു നോക്കാം. ഇവിടം നമ്മൾ തനിച്ചല്ല. വിസ്മയിപ്പിക്കുന്ന ഭാവമാണിവിടം.
മലയിൽ ഫാം ഹൗസ് സന്ദർശിക്കൂ…നവ്യാനുഭൂതി നുകരൂ… ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്നേഹ സംവാദം നടത്താനും, ബാങ്ക്വറ്റ് ഹാളിൽ സാമൂഹിക നൻമക്കായുള്ള ക്ലാസ്സുകൾ നടത്താനും, കുട്ടികൾക്ക് പാർക്കിൽ ഉല്ലസിക്കാനും, കൂട്ടത്തിൽ കിസ്സ പറയാനുമൊരിടവും. പ്ലേ-ഗ്രൗണ്ട് മുതൽ കുതിരസവാരി വരെ… കൂടാതെ ഫാമിങ്ങും പച്ചക്കറി കൃഷിയും ഫ്രൂട്സ് പ്ലാന്റും. ഒപ്പംടവറിൽ നിന്ന് പ്രകൃതി ഭംഗി ആസ്വദിക്കാനും, ടെന്റ് ഹൗസ്, ഫോറസ്റ്റ് ഹൗസ്, എ-ഫ്രൈം വീടും, ലക്ഷ്വറി വീടുകളടക്കം വർണ്ണാഭമായ ചിത്രങ്ങൾ ഒപ്പിയെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London