വെസ്റ്റ്കോഡൂർ കരീപറമ്പ് വാർഡിൽ ഒരാൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ വീടുകളിൽ സാനിറ്റൈസറും മാസ്ക്കും വിതരണം ചെയ്തു. മലയിൽ ഗ്രൂപ്പ് എംഡി മലയിൽ ഗദ്ദാഫിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. നേരത്തെ മലയിൽ ഗ്രൂപ്പ് പ്രവാസികൾ, ബസ് ജീവനക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് സൗജന്യ ഭക്ഷ്യ കിറ്റും നൽകിയിരുന്നു. കരീ പറമ്പ്, മീമ്പോട് എന്നിവിടങ്ങളിൽ ആരോഗ്യ ബോധവൽക്കരണവും നടത്തി. വെസ്റ്റ് കോഡൂർ അങ്ങാടി സന്നദ്ദ പ്രവർത്തകർ അണുവിമുക്തമാക്കുകയും ചെയ്തു. സാനിറ്റൈസർ, മാസ്ക്ക് വിതരണത്തിന് മാധ്യമ പ്രവർത്തകൻ സമീർ കല്ലായി, സ്വാലിഹ് വരിക്കോടൻ, എൻ പി സുമേഷ്, അസ്ക്കർ, ഫാസിൽ കരീം എന്നിവർ നേതൃത്വം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London