കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി ഫലം അൽപസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്. അവസാന കണക്കുകളിൽ 7897 വോട്ടുകളാണ് ഖർഗെയ്ക്ക് കിട്ടിയത്. 10 ശതമാനത്തിലധികം വോട്ട് തരൂർ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖർഗെയ്ക്ക് ലഭിച്ചത്.
വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖർഗെയുടെ വസതിക്ക് മുന്നിൽ രാവിലെ മുതൽ തന്നെ പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങുകയും ആശംസാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നെന്നാണ് ശശി തരൂർ ക്യാമ്പ് ഉന്നയിച്ച ആരോപണം. ഉത്തർപ്രദേശിൽ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂർ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ രേഖാമൂലം ഉന്നയിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London