തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെ തുടർന്നാണ് നടപടി. കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ ബദൽ പാനലിൽ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ. അതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London