കൊച്ചി പുല്ലേപ്പടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. സ്വർണ മോഷണ കേസിലെ പ്രതി ജോബിയാണ് കൊല്ലപ്പെട്ടത്. സ്വർണമോഷണത്തിൽ കൂട്ടുപ്രതികളായ നാല് പേർ ചേർന്ന് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാനാണ് കൊലപാതകം നടത്തിയത്. വിരലടയാളം തെളിവ് ആയി വാരാതിരിക്കുകയായിരുന്നു ലക്ഷ്യം.
പുതുവത്സര രാത്രിയിൽ എളമക്കരയിലെ ഒരു വീട്ടിൽ നിന്ന് 50 പവൻ മോഷണം പോയ കേസിലെ പ്രതികളെ പിടികൂടിയപ്പോഴാണ് കൊലപാതകം നടന്ന വിവരം പുറത്ത് വന്നത്. എളമക്കര പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണ മുതൽ വീതം വെക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മനശ്ശേരി സ്വദേശി ബിനോയി ആണ് അറസ്റ്റിലായത്.
കൊച്ചി പുല്ലേപ്പടിയിൽ ഇന്നലെയാണ് ഒരു പുരുഷൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തല ട്രാക്കിലേക്ക് വെച്ച നിലയിലായിരുന്നു. സമീപത്തു നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London