അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 21 കാരനെ വധശിക്ഷക്ക് വിധിച്ച് കോടതി. രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതിയാണ് ചരിത്രം കുറിച്ചത്. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതിനടപടി പൂർത്തിയാക്കിയത്. ഫെബ്രുവരി 19ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച കോടതി വിധി നീതിന്യായ ചരിത്രത്തിലെ തന്നെ പുതിയ മാതൃകയാണ്. വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് പ്രതിയായ 21 കാരൻ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത്.
സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒമ്പത് ദിവസത്തിനുള്ളിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസിൻറെ അതിവേഗ നടപടിയെ കോടതിയും പ്രശംസിച്ചു. കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം വിവരം വീട്ടുകാരെ അറിയിച്ചത്. എന്നാൽ വീട്ടുകാർ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് പൊലീസിൽ പരാതി നൽകി. കുറേയേറെ കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തുകായിയിരുന്നു. 40 സാക്ഷികളെയും 250 ശാസ്ത്രീയ രേഖകളും പൊലീസ് കോടതിയിൽ ഹാജരാക്കി. തുടർന്നാണ് 26 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി പ്രതിയെ വധശിക്ഷക്ക് വിധിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London