പാലക്കാട് ഒലവക്കോട് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ സ്വദേശിക്ക് നേരെയാണ് ഭർത്താവിൻറെ ആക്രമണം നടന്നത്. ക്ലാസ് മുറിയിലെത്തി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഭർത്താവ് ബാബുരാജ് മലമ്പുഴ സ്റ്റേഷനിൽ കീഴടങ്ങി.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുന്ന യുവതിയെ ക്ലാസിൽ അതിക്രമിച്ച് കയറിയാണ് ഭർത്താവ് ആക്രമിച്ചത്. യുവതിയുടെ മേൽ പെട്രോളൊഴിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ പൊള്ളലേറ്റിട്ടില്ല. കുടുംബവഴക്കാണ് കാരണമെന്നാണ് റിപ്പോർട്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London