mani c kappan
എൻ.സി.പി പിളർപ്പിലേക്ക്. ടിപി പീതാംബരനും മാണി സി കാപ്പനും ഉൾപ്പെടുന്ന വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറുന്നു. ഇതിനെ സംബന്ധിച്ചുള്ള ഉറപ്പ് ജില്ലാ നേതൃത്വങ്ങൾക്ക് നൽകിക്കഴിഞ്ഞു. വരുന്ന ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്തിലെത്തുമ്പോൾ വേദി പങ്കിടാൻ എൻ.സി.പി നേതാക്കളുമുണ്ടാകും എന്ന് നേതൃത്വം ഉറപ്പിക്കുന്നു. ഈ വിവരം ധരിപ്പിക്കാനാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് കോട്ടയം ജില്ല നേതൃത്വം അറിയിച്ചു. എ.കെ ശശീന്ദ്രൻ ഉൾപ്പെടുന്ന വിഭാഗം എൽ.ഡി.എഫിൽ തുടരും.
പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. പാലാ സീറ്റിൻറെ കാര്യത്തിൽ കടുംപിടിത്തം നടത്തിയിട്ട് കാര്യമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത് എന്ന് എൻ.സി.പി വൃത്തങ്ങൾ അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London