യു ഡി എഫിലേക്ക് ചേക്കാറാൻ എത്തിയ മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിൽ. എൻ.സി.പിയിലെ ഒരു വിഭാഗത്തെയും തന്നെ അനുകൂലിക്കുന്നവരുടെ യോഗങ്ങൾ എത്രയും വേഗം ജില്ലാ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത് ഉടൻ പാർട്ടി പ്രഖ്യാപിക്കാനാണ് മാണി സി. കാപ്പൻറെ തീരുമാനം .
എൻ.സി.പി കേരള ഘടകം എന്ന നിലയിലുള്ള പേരിനോട് ചേർത്ത് വയ്ക്കുന്ന പേര് വേണമെന്നാണ് അനുകൂലികളുടെ നിർദേശം . പാർട്ടിയുടെ ഭരണഘടന രജിസ്ട്രേഷൻ സംബന്ധിച്ച നിയമോപദേശങ്ങൾ തേടി കഴിഞ്ഞു . ഈ മാസം അവസാനം പുതിയ പാർട്ടി പ്രഖ്യാപിക്കാനാണ് മാണി സി കാപ്പൻറെ തീരുമാനം . ചിഹ്നവും പതാകയും സംബന്ധിച്ച് വരും ദിവസങ്ങളിലെ ചർച്ചകളിൽ തീരുമാനം ഉണ്ടാകും .എൻ.സി.പി കേരളത്തിൽ വഹിച്ചിരുന്ന ബോർഡ് കോർപറേഷൻ പദവികൾ ഉടൻ രാജി വയ്ക്കും.
സംസ്ഥാന നേതാക്കളായ സലിം പി.മാത്യു , സുൾഫിക്കർ മയൂരി , ബാബു കാർത്തികേയൻ തുടങ്ങിയ സംസ്ഥാന നേതാക്കളും കോട്ടയം ജില്ലാ പ്രസിഡൻറ് സാജു എം. ഫിലിപ്പ് അടക്കമുള്ള വിവിധ ജില്ലാ നേതാക്കളും ഒപ്പുവെച്ച രാജിക്കത്ത് ദേശീയ അധ്യക്ഷൻ ശരത് പവാറിന് കൈമാറി . എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനെ തൻറെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമവും കാപ്പൻ നടത്തിവരികയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London