സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. അന്തിമ തീരുമാനം വെള്ളിയാഴ്ച ദേശീയ നേതൃത്വമെടുക്കും. മുന്നണി വിടുന്ന കാര്യം നിങ്ങൾക്ക് ഊഹിക്കാമല്ലോയെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലാ സീറ്റിനെ ചൊല്ലി മാണി സി കാപ്പൻ എൽഡിഎഫുമായി ഇടഞ്ഞതിനു പിറകേ എൻസിപി പിളരുമെന്ന് ഉറപ്പായി.
ടി പി പിതാംബരനും മാണി സി കാപ്പനും ഉൾപ്പെടുന്ന വിഭാഗം യുഡിഎഫിൽ ചേരും. ഞായറാഴ്ച ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ ഇരുവരും പങ്കെടുക്കും. മന്ത്രി എ കെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണക്കുന്നവരും എൽഡിഎഫിൽ തുടരും. പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ അറിയിച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London