2021-ലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡല്‍ മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവിക്ക് ഉത്തരവായി. മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ ഹാക്കിംഗ് കേസിലെ അന്വേഷണ മികവാണ് മെഡലിന് അര്‍ഹനാക്കിയത്. മഞ്ചേരിയിലെ ജില്ലാ ജഡ്ജിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അദ്ദേഹമറിയാതെ പണം ഹാക്ക് ചെയ്യപ്പെട്ട കാര്യത്തിന് കഴിഞ്ഞ ഒക്ടോബര്‍ മാസം മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ മികവിനാണ് പുരസ്കാരം ലഭിച്ചത്. ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോണ്‍, ഫ്ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന “മിസ്റ്റീരിയസ് ഹാക്കേഴ്സ്” ഗ്രൂപ്പ് അഡ്മിനുള്‍പ്പെടെ മൂന്ന് പേരെ ഈ കേസില്‍ മഞ്ചേരി പോലീസ് മഹാരാഷ്ട്രയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഈ വര്‍ഷം കേരളത്തില്‍ നിന്നും ഒമ്പത് കേസുകളുള്‍പ്പെടെ അഖിലേന്ത്യാ തലത്തില്‍ ആകെ നൂറ്റി അമ്പത്തിരണ്ട് കേസുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മികച്ച കേസന്വേഷണങ്ങളായി തെരെഞ്ഞെടുത്തത്. ഈ കേസിന്റെ അന്വേഷണസംഘത്തിന് നേരത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചിരുന്നു.
ഇതേ പോലീസ് സംഘം അന്വേഷിച്ച സൈബര്‍ തട്ടിപ്പ് കേസിന് 2019-ലും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡല്‍ ലഭിച്ചിരുന്നു. മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവി, സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, കെ. സല്മാന്, എം. ഷഹബിന്, എം.പി. ലിജിന്‍ എന്നിവരടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ഈ പോലീസ് സംഘം അന്വേഷിച്ച മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത എല്ലാ സൈബര്‍ കേസുകളിലേയും പ്രതികളെ കണ്ടെത്തിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London