കോഴിക്കോട്: പാനൂരില്‍ മുസ്ലീംലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൂക്കില്‍പീടിക സ്വദേശി ബിജേഷ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ബിജേഷ് ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ മന്‍സൂര്‍ വധത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഷിനോദ്, രതീഷ്, സംഗീത്, ശ്രീരാഗ്, സജീവന് എന്നിവരുള്‍പ്പെടെ 11 പേരും തിരിച്ചറിയാത്തവരുമായ 14 പേരുമാണ് കേസില്‍ പ്രതികളായിട്ടുള്ളത്. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ബോംബെറിഞ്ഞതെന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London