വി ഫോർ കുറ്റിപ്പുറം എന്ന സംഘടനയുടെ നേതൃത്വത്തിൽ കുടിവെള്ളം തരുമോ ജീവൻ നിലനിർത്തൂ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ധർണാ സമരം വിഫോ ർ കുറ്റിപ്പുറം ചെയർമാൻ പി കെ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ അസ്കർ, പരിസ്ഥിതി പ്രവർത്തക എം പി എ ലത്തീഫ് റസാക്ക് കുറ്റിപ്പുറം, മണി, മിഥിലാജ് , താഹിർ, ഷെഫീഖ് കുറ്റിപ്പുറം, ഹാരിസ്, ബഷീർ ,കോയ എന്നിവർ നേതൃത്വം നൽകി.
ഏഴ് ദിവസത്തിനുള്ളിൽ കുടിവെള്ളക്ഷാമം പരിഹാരം നൽകിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ മുന്നറിയിപ്പുനൽകി, കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London